മുംബൈ :ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു .മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ ആയിരുന്നു മരണം .ന്യൂമോണിയ ബാധയെ തുടർന്നാണ് അന്ത്യം .കഴിഞ്ഞ രണ്ട് വർഷമായി വൃക്ക സംബന്ധിച്ച് പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .കുറച്ചു ദിവസം മുൻപ് രോഗം കൂടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു .നടി ഷോമ ആനന്ദ് ഭാര്യയാണ് .മകൾ-സാറ .