വാഷിംഗ്ടൺ :യു എസ് ക്യാപിടോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം .സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .ഫസ്റ്റ് റെസ്പോൺസ് ടീം അംഗമാണ് മരിച്ചത് .
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫസ്റ്റ് റെസ്പോൺസ് ടീം അംഗം ബില്ലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു .
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സയിലാണ് .വാഹനം ഓടിച്ചയാളെ പോലീസ് വെടി വച്ച് കൊന്നു .ആക്രമണത്തിന് പിന്നാലെ ക്യാപിടോൾ മന്ദിരം അടച്ചു .