വാഷിംഗ്ടൺ :യു എസിൽ എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ ജോ ബൈഡൻ നീക്കി .എച്ച് 1 ബിക്ക് പുറമെ എച്ച് 2 ബി ,എൽ 1 ,ജെ 1 വിസയ്ക്ക് ഉണ്ടായിരുന്ന വിലക്കും മാറ്റി .ഇന്ത്യൻ ഐ ടി മേഖലയിൽ ഉള്ളവർക്ക് ഇത് ഗുണകരമാകും .
യു എസ് കമ്പനികൾക്ക് മറ്റ് രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച് -1 ബി വിസ .കഴിഞ്ഞ വര്ഷം ജൂണിലാണ് യു എസിലേക്കുള്ള തൊഴിലാളി വിസകൾ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെയ്ക്കുന്നത് .