ന്യൂഡൽഹി :ഇന്ത്യൻ വനിതാ ടി 20 ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് കോവിഡ് .ചെറിയ ലക്ഷണങ്ങൾ മാത്രമാണ് താരത്തിന് ഉള്ളത് .എന്നാൽ ബി സി സി ഐ യോ കൗറോ ഇത് സ്ഥിരീകരിച്ചില്ല .
നിലവിൽ താരം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും വിവരം .സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് താരം ടി 20 പരമ്പരയിൽ കളിച്ചിരുന്നില്ല .
നാല് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടർന്ന് ടെസ്റ്റ് നടത്തുകയും തുടർന്ന് പോസിറ്റീവ് ആകുകയും ആയിരുന്നു .ഇതേ തുടർന്ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇടയ്ക്ക് കളിച്ച താരങ്ങളുടെ ടെസ്റ്റ് നടത്തി വരുകയാണ് .