കോട്ടയം :നാലരവയസ്സുകാരിയെ പീഡനത്തിന്റെ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മുവാറ്റുപുഴയിൽ വാടകയ്ക്ക് കഴിയുന്ന അസം സ്വദേശികളുടെ മകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
ഇവർക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഉള്ളത് .അടിയന്തര ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയയാക്കി എങ്കിലും ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ് .കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെ കൂടി വൈദ്യ പരിശോധനയ്ക്ക് വിധേയ ആക്കും .എന്നാൽ ആശുപത്രി അധികൃതർ വിവരം കൈമാറിയിട്ടും പോലീസ് കേസ് എടുത്തില്ല .
ഇങ്ങനെ ഒരു കുട്ടിയെ പ്രവേശിപ്പിച്ചു എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് പോലീസ് അറിയിച്ചു .കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടെത്തി .ഡോക്ടർമാർ ബന്ധുക്കളോട് കാര്യം തിരക്കിയെങ്കിലും അവർക്ക് ഒന്നും അറിയില്ലെന്ന് പറയുക ആയിരുന്നു .അതിനാൽ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ് .