ഭോപ്പാൽ: പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുമധ്യത്തിലൂടെ പ്രതിക്കൊപ്പം നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.
ഒരു സംഘമാളുകൾ പെണ്‍കുട്ടിയെ പ്രതിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും കൂടെയുള്ളവർ “ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുന്നതും ഇതിനുശേഷം ഇരുവരെയും മര്‍ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്.
സംഭവമറിഞ്ഞെത്തിയ പോലീസ് ആണ് പെൺകുട്ടിയെ മോചിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനെ പൊലീസ് പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മാത്രമല്ല പെൺകുട്ടിയെ അപമാനിച്ച കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സെക്ഷൻ 294, 355, 323, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.