റിയാദ്: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ പള്ളികള്‍ അടയ്ക്കുന്നു. രാജ്യത്തെ അഞ്ചു പ്രവിശ്യകളിലായി 10 പള്ളികളാണ് ഇന്നലെ ഇസ്ലാമികകാര്യ മന്ത്രാലയം അടച്ചത്. രാജ്യത്ത് 45 ദിവസത്തിനിടെ 357 പള്ളികളാണ് അടച്ചത്. ഇതില്‍ 336 പള്ളികള്‍ അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നുകൊടുത്തു.