തൃശൂര്‍: ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1634 ആണ്. തൃശൂര്‍ സ്വദേശികളായ 47 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
അതേസമയം, 219 പേര് രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണം 1,03,075 ആണ്. ഇതുവരെ 1,00,720 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ എട്ട്പേര്ക്കും, ഉറവിടം അറിയാത്ത രണ്ട് പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.