ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി നാല്പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27.45 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി ആയി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.56 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷമായി. 80,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2.98 ലക്ഷം പേര് മരിച്ചു. ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തിലധികം മായി ഉയര്‍ന്നു. 1.60 ലക്ഷം പേര് മരിച്ചു.