റായ്പുര്‍: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. നാരായണ്‍പുര്‍ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
27 ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ട്രൂപ്പ് സഞ്ചരിച്ച ബസ്സിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഐഇഡി ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.
സംഭവത്തിൽ 20 സൈനികർക്ക് പരുക്കേറ്റു. പത്ത് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.
ആന്റി-മാവോയിസ്റ്റ് ഓപറേഷന് ശേഷം മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷാ സൈനികര്‍ മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
















