ഭോപ്പാൽ :മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു 13 പേർ മരിച്ചു .ഗ്വാളിയർ ജില്ലയിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത് .പുരാനി ചാഹവാനി പ്രദേശത്താണ് അപകടം ഉണ്ടായത് .മൊറീനയിലേക്ക് പോകുക ആയിരുന്ന ബസാണ് ഓട്ടോയിൽ ഇടിച്ചത് .13 യാത്രക്കാരിൽ പത്ത് പേർ സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു .മരിച്ചവരിൽ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു .സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് ഉണ്ട് .