റായ്പുര്‍: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നു. സ്കൂളുകളും കോളജുകളും അങ്കണവാടികളുമാണ് അടയ്ക്കുന്നത്. മന്ത്രി രവീന്ദ്ര ചൗബെയാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച 1,273 പേര്‍ക്കാണ് ഛത്തീസ്ഗഡില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 3,23,153 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,940 പേരാണ് ഛത്തീഗഡില്‍ കോവിഡ് ബാധിച്ച് മരിച്ചത്.