അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് (3-2) പരമ്പര. അഞ്ചാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 36 റൺസിന് തോൽപ്പിച്ചു.
ഇന്ത്യ 20 ഓവറില്‍ 224 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ 200 പോലും കടക്കാനാകാതെ ഇംഗ്ലണ്ട് വിയര്‍ത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു.
ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടി.
ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇന്ത്യ മാറ്റം വരുത്തി. കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജനാണ് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
ഇതോടെ പരമ്ബര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളിലും വിജയിച്ചു.