ഇന്ത്യന്‍ വിപണിക്കായി കോമ്പസിനെ അടിസ്ഥാനമാക്കി ഏഴ് സീറ്റര്‍ പ്രീമിയം എസ്‌യുവി അവതരിപ്പിക്കാൻ തയായറെടുത്ത് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഒരു പ്രത്യേക ഐഡന്റിറ്റി ഉണ്ടായിരിക്കുമെന്ന് കമ്പനി പറഞ്ഞു.
മൂന്ന്-വരി എസ്‌യുവികള്‍ക്ക് അവരുടെ അഞ്ച് സീറ്റര്‍ മിഡ്-സൈസ് എസ്‌യുവി മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത മോണിക്കര്‍ ലഭിക്കുന്നു. അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ 2021 ജനുവരിയില്‍ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചു. പുറമേയും, അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ പുതിയ കോമ്പസില്‍ പ്രകടമാണ്.
ഡിസൈന്‍ സവിശേഷതകളില്‍, കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത സ്‌റ്റൈലിംഗ് ഘടകങ്ങളുമായി ഇത് കൂടുതല്‍ മസ്‌കുലര്‍ ആയിരിക്കും. കാരണം ലംബ ഗ്രില്‍ സ്ലേറ്റുകള്‍, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൂടുതല്‍ ആക്രമണാത്മക ബമ്പര്‍ എന്നിവ ഉണ്ടായിരിക്കും.
ജീപ്പ് H6, അല്ലെങ്കില്‍ ഗ്രാന്‍ഡ് കോമ്പസ് എന്ന് വിളിക്കപ്പെടുന്ന മോണോകോക്ക് ചേസിസ് ഉള്‍പ്പെടെയുള്ള സാധാരണ കോമ്പസുമായി ധാരാളം സാമ്യമുണ്ടാകും, പ്രധാനമായും ഓഫ്-റോഡിംഗുമായി ബന്ധപ്പെട്ട സ്വഭാവസവിശേഷതകളുണ്ട്. വീല്‍ബേസ് ഉള്‍പ്പെടെയുള്ള വലിയ അനുപാതങ്ങള്‍ കൂടാതെ, ശക്തമായ ഡീസല്‍ എഞ്ചിനും ഈ മോഡലിന് ലഭിക്കും.
H6 ശ്രേണിയുടെ മുകളില്‍ സ്ഥാനം പിടിക്കുമെങ്കിലും, സമീപഭാവിയില്‍ കോപ്ക്ട് എസ്‌യുവിയുമായി ഇത് ചേരും, കൂടാതെ CMP പ്ലാറ്റ്ഫോമും 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും വിപണിയില്‍ എത്തും. ഫിയറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 200 bhp-യോളം കുതിരശക്തി ഉത്പാദിപ്പിക്കും. ഒന്‍പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ AWD സംവിധാനത്തിലൂടെ രണ്ട് ആക്സിലുകളിലേക്കും കരുത്ത് എത്തിക്കും.
വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന വേരിയന്റിന് 36 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രാദേശികമായി നിര്‍മ്മിച്ച റാങ്‌ലര്‍ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഏകദേശം 53.90 ലക്ഷം രൂപയാണ് പ്രദേശികമായി നിര്‍മ്മിച്ച ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.