വാഷിംഗ്ടൺ :വിമാനത്തിലേക്ക് കേറുന്നതിനു മുൻപ് മൂന്ന് വട്ടം കാലിടറി വീണു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ .ഇതോടെ ബൈഡന്റെ ആരോഗ്യത്തെ സംബന്ധിച്ചു ചോദ്യങ്ങൾ വന്നു .
എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു .എയർ ഫോഴ്സ് വൺ വിമാനത്തിന്റെ പടികൾ കേറുന്നതിനു ഇടയിലാണ് സംഭവം .വീഡിയോ എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി .