അബുദാബി: യുഎഇയില്‍ 2,160 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 2,391 പേര് രോഗമുക്തരായി. നാല് കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,36,625 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,18,496 പേര് ഇതിനോടകം രോഗമുക്തരായി. 1,428 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 16,701 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,39,268 കോവിഡ് പരിശോധനകള്‍ നടത്തി. 3.49 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്.