മസ്കത്ത്: ഒമാനിലെ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് ഏപ്രില്‍ മൂന്ന് വരെ നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. എല്ലാ ഗവര്‍ണറേറ്റകളിലും രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് നിലവിലുള്ളത്.
ഫ്യുവല്‍ സ്റ്റേഷനുകള്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയറുകള്‍ വില്ക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നേരിട്ടെത്തേണ്ട ജീവനക്കാരുടെ എണ്ണം 70 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇതോടൊപ്പം ബ്രിട്ടനിലേക്ക് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും മാര്‍ച്ച് 19 ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്കേര്‍പ്പെടുത്താന്‍ ബുധനാഴ്ച സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ബ്രിട്ടന് വഴി ഒമാനിലേക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ ഒമാന്‍ സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ആകെ ജീവനക്കാരുടെ 70 ശതമാനം പേര് മാത്രം നേരിട്ട് എത്തിയാല്‍ മതിയെന്ന തീരുമാനം മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് പ്രാബല്യത്തിലുണ്ടാവുക.