ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങ് പാര്‍മറാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ലോകേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതായ കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡേ പറഞ്ഞു.