ഡൊമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജും, ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രില്‍ 9ന് പ്രദര്‍ശനത്തിനെത്തും.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്മയ് മിഥുന്,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ് പുനലൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എം ജയചന്ദ്രനും രഞ്ജിന് രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.