സുൽത്താൻ ബത്തേരിയിൽ വീണ്ടും സ്ഥാനാർഥി. ഇത്തവണയും വിജയ സാധ്യത പരിഗണിച്ചാണോ അവിടേക്ക് പാർട്ടി നിർത്തിയത്?
കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ പാർട്ടി വിലയിരുത്തിയിട്ടുണ്ടാകും.അതിന്റെ സാഹചര്യത്തിലാണ് സുൽത്താൻ ബത്തേരി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
എന്തൊക്കെ വികസനങ്ങൾ ചൂണ്ടികാട്ടിയാകും ഇത്തവണ വോട്ടു പിടിക്കുന്നത്?
കഴിഞ്ഞ 10 വര്ഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾ നന്നായിട്ട് വിലയിരുത്തിയിട്ടുണ്ട്. വിലയിരുത്തുക മാത്രമല്ല ഇനി നമ്മൾ തുടങ്ങി വെച്ച കുറേ വികസനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. പുതിയ കുറച്ച് പദ്ധതികൾ കൊണ്ട് വരേണ്ടതുണ്ട്. അതൊക്കെ ജനങ്ങളുടെ മുന്നിൽ ഞങ്ങൾ ഒരു പ്രകടന പത്രികയായിട്ട് തന്നെ ഇറക്കുന്നുണ്ട്. ഗവണ്മെന്റ് കോളേജ്,മിനി എയർ സ്ട്രിപ്പ്, ഗ്രാമീണ റോഡുകൾ ,സ്കൂളുകളുടെ വികസനം,ആശുപത്രികൾ, പട്ടിക വർഗ കോളനികളുടെ വികസനം, മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി അങ്ങനെ കുറെ പദ്ധതികൾ നടപ്പാകേണ്ടതുണ്ട്. ഇതൊക്കെ ഘട്ടം ഘട്ടമായിട്ട് നടപ്പാക്കണം. ജനങ്ങൾ പറയുന്ന വികസനം അതാണ് നടപ്പാക്കേണ്ടത്.

സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധങ്ങളും രാജിവെക്കലും കോൺഗ്രസിൽ ഒരു പ്രവണതയായി മാറിയിരിക്കുകയാണ്.ഇതിനെക്കുറിച്ചു എന്താണ് താങ്കൾക്ക് പറയാനുള്ളത്?
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ഹൈക്കമാന്ഡിന്റെയും കെപിസിസിയുടെയും നിലപാടുകൾ സ്വീകരിക്കുക എന്നുള്ളത് തന്നെയാണ്. എ പാർട്ടിയെ സംബന്ധിച്ച് ആ നിലപാടാണ് സ്വീകാര്യം. സ്വാഭാവികമായും പ്രതിഷേധങ്ങളൊക്കെ ഉണ്ടാകും. ഒരാൾക്ക് അല്ലെ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. അപ്പോൾ എസിസിയും കെപിസിസിയും ഒക്കെ സ്വാഭാവികമായും സ്ഥാനാർത്ഥികളെ തീരുമാനിച്ച് കഴിഞ്ഞാൽ അതിൽ മറ്റൊന്നും നമുക്ക് പറയേണ്ടതില്ല.
സ്ഥാനാർഥി നിർണയത്തിൽ വനിതാ പ്രാതിനിധ്യം കോൺഗ്രസിന് കുറഞ്ഞു പോയി എന്ന് തോന്നുണ്ടോ? ലതിക സുഭാഷിന്റെ നടപടി എങ്ങനെ വിലയിരുത്തുന്നു?
ഞാൻ അങ്ങനെ ഒന്നും വിലയിരുത്തിയിട്ടില്ല. എന്നാൽ പോലും വനിതാ പ്രാതിനിധ്യം സാധാരണ പാർട്ടി കൊടുക്കുന്ന പോലെ കൊടുത്തിട്ടുണ്ട്. അതുപോലെ മറ്റൊന്ന് 55 ശതമാനം പുതുമുഖങ്ങളാണ്. യുവാക്കൾക്ക് എല്ലാ പരിഗണയും ലഭിച്ചിട്ടുണ്ട്.

സുൽത്താൻ ബത്തേരിയിൽ നിന്ന് വീണ്ടും വിജയിച്ചാൽ എന്തൊക്കെ വികസനങ്ങൾ ആണ് അവിടെ കൊണ്ടുവരാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്?
എന്റെ പ്രിയപ്പെട്ട വോട്ടർമാരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടാണ് ഞാൻ കാണുന്നത്. ആ പ്രിയപ്പെട്ട വോട്ടർമാർ എന്ത് വികസനം പറഞ്ഞാലും അത് നിയമത്തിന്റെ വശത്തു നിന്നും യാഥാർഥ്യമാക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിക്കും. ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് സുൽത്താൻ ബത്തേരിയിൽ നിർബന്ധമായും സ്ഥാപിക്കും.പട്ടിക വർഗ കോളനികളുടെ സമഗ്ര വികസനം, സമ്പൂർണ കുടിവെള്ള പദ്ധതി, കൃഷിക്കാർക്കാവശ്യമായ ചെറു തോടുകളും ജലസംരക്ഷണത്തിനു ഇറിഗേഷൻ പദ്ധതി നടപ്പാക്കും. റോഡുകൾ , പാലങ്ങൾ, റെയിൽവേ ടൂറിസം മേഖല ഇതൊക്കെ ഇനിയും പൂർത്തീകരിയ്ക്കാൻ ഒരുപാടുണ്ട്. ഇതൊക്കെ ഗവണ്മെന്റിലും കേന്ദ്ര ഗവണ്മെന്റിലും സമ്മർദ്ദം ചെലുത്തി പരമാവധി മണ്ഡലത്തിൽ നടപ്പാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കും.
