ന്യൂയോർക്ക് :കോവിഡ് തരംഗം വീണ്ടും രൂക്ഷമാകുന്നത് പരിഗണിച്ചു ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു .കോവിഡിന്റെ മൂന്നാം തരംഗം വ്യാപിക്കുന്നത് തടയാൻ വിവിധ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ശക്തമാക്കി .ഇറ്റലി തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ നടപ്പാക്കി .പോളണ്ടും ഭാഗികമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .
ഫ്രാൻസിൽ കോവിഡിന്റെ മൂന്നാം തരംഗം പരിഗണിച്ചു പാരിസിൽ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സർക്കാർ പ്രഖ്യാപിച്ചു .ഇവിടെ റെസ്റ്റോറന്റിൽ പാർസൽ ആയി മാത്രമേ ഭക്ഷണം കൊണ്ടുപോകാൻ അനുവദിക്കൂ .
അനാവശ്യമായി ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതും ഇറ്റലി സർക്കാർ നിരോധിച്ചു .ഫിലിപ്പീൻസ് വിദേശികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി .രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിനും സർക്കാർ വിലക്ക് ഏർപെടുത്തിയിട്ടുണ്ട് .
മെക്സിക്കോയിലും രോഗവ്യാപനം കൂടുകയാണ് .ബ്രസീലിൽ രോഗവ്യാപനം അതി രൂക്ഷമായി തുടരുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 2841 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് .