ബാംഗ്ലൂർ :സൊമാറ്റോ ഡെലിവറി ബോയ് മൂക്കിടിച്ചു തകർത്തു എന്ന പരാതിയിൽ പരാതിക്കാരി ഹിതേഷ് ചദ്രനിക്ക് എതിരെ കേസ് എടുത്തു പോലീസ് .ഡെലിവറി ബോയ് നൽകിയ പരാതിയിലാണ് യുവതിക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് .
ആക്രമണം ,അപമാനിക്കൽ ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്ക് എതിരെ ചുമത്തിയത് .സംഭവത്തിൽ യുവതി കള്ളം പറയുക ആണെന്ന് ഡെലിവറി ബോയ് മൊഴി നൽകിയിരുന്നു .
മോതിരം ഇട്ട കൈകൊണ്ടു അവർ തന്നെ ഇടിക്കുക ആയിരുന്നു എന്നാണ് ഡെലിവറി ബോയ് പറയുന്നത് .അതേ സമയം താൻ ആക്രമിക്കപ്പെട്ട എന്നാരോപിച്ചു യുവതി ട്വീറ്റ് ചെയ്ത് വീഡിയോ അവർ നീക്കി .