കേന്ദ്ര സര്‍ക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ബലം പ്രയോഗിച്ച് മാറ്റരുതെന്നും അവരെ ഡൽഹിയിൽ നിന്നും വെറും കയ്യോടെ പറഞ്ഞു വിടരുതെന്നും സത്യപാൽ പറഞ്ഞു. കർഷകരെയും സൈനികരെയും ത്രിപ്തിപെടുത്താതെ മുന്നോട്ടു പോകാൻ രാജ്യത്തിനാകില്ല. അവരെ അപമാനിക്കരുതെന്നും പ്രധാന്മന്ത്രിയോടും അമിത് ഷായോടും ഗവർണർ സത്യപാൽ മാലിക് അഭ്യർത്ഥിച്ചു.
വിളകൾക്ക് താങ്ങുവില നൽകുമെന്ന് നിയമപരമായ ഉറപ്പ് നൽകിയെങ്കിൽ കർഷകർ സമരം അവസാനിപ്പിക്കുമായിരുന്നു. എങ്ങനെയാണ് തങ്ങൾ ദരിദ്രരായതെന്നു കർഷകർക്ക് പോലും അറിയില്ലെന്നു അദ്ദേഹം പറഞ്ഞു. കർഷകർ ദരിദ്രരായെങ്കിലും സർക്കാർ ജീവനക്കാർ ശമ്പളം വർധിപ്പിക്കുന്നു. കർഷക സമര നേതാവ് ടിക്കായത്തിനെ അറസ്റ്റ് ചെയ്യുനത് താൻ ഇടപെട്ട് തടഞ്ഞു എന്നും സത്യപാൽ വ്യക്തമാക്കി.