ചെന്നൈ: തമിഴ്നാട്ടില്‍ വന്‍വാഗ്ദാനങ്ങളുമായി ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രകടനപത്രിക പുറത്തിറക്കി. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ഓരോ കുടുംബത്തിനും സൗജന്യ വാഷിന്മെഷിന് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ൈവകീട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം എന്നിവരാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ഗാര്‍ഹിക ആവശ്യത്തിന് വര്‍ഷം ആറ് ഗ്യാസ് സിലിണ്ടര്‍ സൗജ്യനമായി നല്‍കും. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്ഥലവും വീടും നല്‍കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം 1500 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, മദ്യശാല ഘട്ടംഘട്ടമായി അടച്ചുപൂട്ടുമെന്നുമാണ് വാഗ്ദാനം.
ഇതുകൂടാതെ, കോളജ് വിദ്യാര്‍ഥികള്‍ക്ക് 2ജി ഡാറ്റ സൗജന്യം, വിദ്യാഭ്യാസ വായ്പ എഴുതി തള്ളും, സൗജന്യ കേബിള്‍ ടി.വി കണക്ഷന്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷക്കാലത്തെ പ്രസവാവധി, വീട്ടമ്മമാര്‍ക്ക് മാസന്തോറും 1,500 രൂപ, ടൗണ്ബസുകളില് വനിതകള്‍ക്ക് 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ്, റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യ സോളാര്‍ അടുപ്പ്, തൊഴിലുറപ്പ് പദ്ധതി 150 ദിവസം, ഒാേട്ടാറിക്ഷ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അധികാരത്തില്‍ എത്തിയാല്‍ സിഎഎ നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അണ്ണാ ഡി.എം.കെ പ്രകടന പത്രികയില്‍ പറയുന്നു.