മമ്മൂട്ടിയും പാർവതി തിരുവോതും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് പുഴു .മമ്മൂട്ടി ഇത് പോലെ ഒരു കഥാപാത്രം ചെയുന്നത് തന്നെ ഷോക്ക് ആക്കി എന്നാണ് പാർവതി പറയുന്നത് .
‘മമ്മൂക്ക ഇത് പോലൊരു കഥാപാത്രം ചെയുന്നതറിഞ്ഞപ്പോൾ ഷോക്ക് ആയി .തീർച്ചയായും ചിത്രം കാണുമ്പൊൾ നിങ്ങൾക്ക് അത് മനസിലാകും .മമ്മൂക്ക ഇത് വരെ ചെയ്ത് കഥാപാത്രമല്ല ഈ ചിത്രത്തിലേത് ‘പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞു .മറ്റൊരു പ്രൊജക്റ്റ് ഡിസ്കസ് ചെയ്യുന്നതിന് ഇടയിലാണ് പുഴുവിനെ കുറിച്ച അറിയുന്നത് .
തീർച്ചയായും അതിന്റെ ഭാഗം ആകണമെന്ന് തോന്നി .തന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സിനിമയാണ് ഇതെന്നും പാർവതി പറഞ്ഞു .നവാഗതനായ രഥീനയാണ് ചിത്രം സംവിധാനം ചെയുന്നത് .എസ് ജോർജ് നിർമിക്കുന്ന ചിത്രം വിതരണം ചെയുന്നത് ദുൽഖർ സൽമാൻ ആണ് .ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് .