ലക്നൗ :ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പിന്നിട്ടു മിത്തലി രാജ് .ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പിന്നിടുന്ന ആദ്യ വനിത താരമാണ് മിതാലി .സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനം ആരംഭിക്കുന്നതിനു മുൻപ് 6974 റൺസ് ആയിരുന്നു മിതാലിയുടെ സമ്പാദ്യം .
നാലാം ഏകദിനത്തിൽ 21 റൺസ് കണ്ടെത്തിയപ്പോളാണ് മിതാലി ചരിത്ര നേട്ടം സ്വന്തമാക്കിയത് .കരിയറിൽ 10000 റൺസ് നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോർഡ് കഴിഞ്ഞ തവണ മിതാലി സ്വന്തമാക്കിയിരുന്നു .10000 റൺസ് ക്ലബ്ബിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും മിതാലിയാണ് .