അഹ്മദാബാദ് :ഐ പി എല്ലിലേക്ക് പുതുതായി വരുന്ന രണ്ടു ടീമുകളുടെ ലേലം ഈ വര്ഷം മേയിൽ നടക്കും .2022 -ൽ പത്ത് ടീമുകൾ ആയിട്ടായിരിക്കും ടൂർണമെന്റ് .ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് ബി സി സി ഐ രൂപം നൽകി .ഇതിനു മുൻപ് 2011 -ലാണ് പത്ത് ടീമുകളായി ഐ പി എൽ നടന്നത് .74 മത്സരങ്ങൾ ആ സീസണിൽ ഉണ്ടായി .
ഷെഡ്യൂളിൽ വലിയ മാറ്റം വരുത്താതെ 10 ടീമുകളായി ടൂർണമെന്റ് നടത്താനാകുമെന്ന് വിലയിരുത്തലിലാണ് ബി സി സി ഐ .കോവിഡിനെ തുടർന്നു ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആകും ബി സി സി ഐ ശ്രമം .മാർച്ച് 9 -നാണ് ഈ വർഷത്തെ ഐ പി എൽ .