ന്യൂഡൽഹി :വിമാന യാത്രക്കാർ ശെരിയായ രീതിയിൽ മാസ്ക് ധരിച്ചു യാത്ര ചെയ്യണമെന്ന് ഉത്തരവ് .ഡയറക്റ്റ്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഉത്തരവ് ഇറക്കിയത് .രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത് .
കൃത്യമായി മാസ്ക് ധരിക്കാതെ യാത്ര ചെയ്യാൻ വരുന്നവരെ വിമാനത്തിൽ നിന്നും ഇറക്കി വിടും .മാസ്ക് മൂക്കിന് താഴെ ധരിക്കാനും സമ്മതിക്കില്ല .മാസ്ക് ധരിക്കാതെ വരുന്നവരെ വിമാനത്താവളത്തിൽ കയറ്റില്ല .യാത്രക്കാർക്ക് എതിരെ നടപടി സ്വീകരിക്കാനും അധികൃതർക്ക് അവകാശമുണ്ട് .