ന്യൂഡൽഹി : തിരഞ്ഞെടുപ്പു ബോണ്ട് കേസിലെ വിധി സമൂഹമാധ്യമങ്ങളിൽ ആളുകൾ ദുരുപയോഗം ചെയ്യുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പു ബോണ്ടുകൾക്കു രൂപം നൽകിയത്. എന്നാൽ ഇതിൻമേലുള്ള സുപ്രീംകോടതി ഉത്തരവ് ഇപ്പോൾ മറ്റൊരു തരത്തിലാണു പുറത്തു വ്യാഖ്യാനിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കോടതി വിധി ഉപയോഗിച്ച് വിരോധമുള്ളവർ കേന്ദ്ര സർക്കാരിനെതിരെ വേട്ടയാടൽ ആരംഭിച്ചിരിക്കുന്നു. ഇതേ വിഷയത്തിൽ കോടതിക്കു മുൻപിലെത്തിയവർ തന്നെ പുറത്തു മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നു. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ കോടതിവിധി ആയുധമാക്കി പ്രചാരണം നടത്തുന്നു. വിധിയിലെ വിവരങ്ങൾ ആളുകൾ തങ്ങൾക്കാവശ്യമുള്ള രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും തുഷാർ മേത്ത വാദിച്ചു.
Read also :
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
എന്നാൽ, കോടതി വിധി മൂന്നാമതൊരാൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. നിയമവാഴ്ച ഉറപ്പാക്കുക എന്നതുമാത്രമാണ് ജഡ്ജിമാരുടെ ലക്ഷ്യം. കോടതി നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നതു മാത്രമാണ് തങ്ങളുടെ പരിധിയിൽ വരുന്ന വിഷയമെന്നും അദ്ദേഹം പറഞ്ഞു.