ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായ വിധം റോഡ് സുരക്ഷാ ബോധവത്കരണത്തിനു ഉപയോഗിച്ച് ഉത്തരാഖണ്ഡ് പോലീസ്. ഹെൽമെറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂർണ ബോധത്തോടെ വാഹനമോടിക്കണം. അല്ലെങ്കിൽ കൊഹ്ലിയെ പോലെ പൂജ്യത്തിനു പുറത്താകും, എന്നാണ് ഉത്തരാഖണ്ഡ് പോലീസ് ട്വിറ്ററിൽ കുറിച്ചത്.
മത്സരത്തിൽ മലനാണ് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്. തുടക്കത്തിലേ ആദ്യ നാലു പന്തിലും കോലി അസ്വസ്ഥനായിരുന്നു.കോഹ്ലിയുടെ വിക്കറ്റും സംഭവിച്ചതോടെ 3-2 ലേക്കാണ് ഇന്ത്യ വീണത്.