ഹ്യുണ്ടേയ് ഇന്ത്യൻ വാഹനശ്രേണിയിലെ ചില കാറുകൾക്ക് മാർച്ച് മാസം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നാം തിയതി വരെ പ്രാബല്യത്തിലുള്ള പുത്തൻ ഓഫറിന്റെ ഭാഗമായി 1.5 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ആണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാൻട്രോ, ഗ്രാൻഡ് ഐ 10 നിയോസ്, ഓറ, എലാൻട്ര, കോണ ഇവി എന്നീ ഹ്യുണ്ടേയ് വാഹനങ്ങൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ സർക്കാർ ജീവനക്കാർക്ക് 8,000 രൂപയുടെ എക്സ്ക്ലൂസീവ് ഓഫറും ഹ്യുണ്ടേയ് നൽകിയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷണലുകൾ, തിരഞ്ഞെടുത്ത കോർപ്പറേറ്റ് കമ്പനി തൊഴിലാളികൾ, എസ്എംഇകൾ, അധ്യാപകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കും പ്രത്യേക ഓഫറുകൾ ഹ്യുണ്ടേയ് നൽകുന്നു.
ഹ്യുണ്ടേയ്യുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ സാൻട്രോയ്ക്ക് 50,000 രൂപ വരെയുള്ള ഡിസ്കൗണ്ട് ആണ് ഉള്ളത്. 30,000 രൂപ ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, 5,000 രൂപയുടെ കോർപ്പറേറ്റ് ഓഫർ എന്നിവ അടങ്ങുന്നതാണ് ഓഫർ. ഇത് കൂടാതെ എൻട്രി ലെവൽ എറ വേരിയന്റ് 20,000 രൂപയുടെ ഡിസ്കൗണ്ടോണ്ടും ഉണ്ട്. പെട്രോൾ, ഡീസൽ വേരിയന്റുകൾ ഉൾപ്പെടെ ഗ്രാൻഡ് i10 നിയോസിന് 60,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ആണ് ഉള്ളത്. 45,000 രൂപ ഡിസ്കൗണ്ട്, 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, 5,000 രൂപയുടെ കോർപ്പറേറ്റ് ഓഫർ എന്നിവയാണ് വിശദാംശങ്ങൾ.
കോംപാക്ട് സെഡാൻ ആയ ഓറയുടെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 70,000 രൂപ വരെ ഡിസ്കൗണ്ട് ആണ് ഹ്യുണ്ടേയ് പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, 5,000 രൂപയുടെ കോർപ്പറേറ്റ് ഓഫർ എന്നിങ്ങനെയാണ് ഓഫർ.
സെഡാൻ മോഡൽ ആയ എലാൻട്രയുടെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയാണ് ഡിസ്കൗണ്ട്. 70,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെയാണ് 1 ലക്ഷം രൂപയുടെ ഓഫർ കമ്പനി നൽകിയിരിക്കുന്നത്.ഹ്യുണ്ടേയുടെ ഏക ഇലക്ട്രിക്ക് എസ്യുവി ആയ കോണയ്ക്ക് 1.5 ലക്ഷം രൂപ വരെയാണ് കമ്പനിയുടെ ഡിസ്കൗണ്ട്.