ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് ചികിത്സയിലായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദിയുടെ ആശുപത്രി വാസം അവസാനിച്ചു. മൂന്ന് ആഴ്ചത്തെ ചികിത്സക്കും ആശുപത്രി വിശ്രമത്തിനും ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കുന്നതിനായിട്ടായിരുന്നു ശസ്ത്രക്രിയ.
1967 – 1979 കാലഘട്ടത്തിനിടയ്ക്ക് ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളും 10 ഏകദിനങ്ങളും കളിച്ച താരമാണ് ബേദി. ടെസ്റ്റില്‍ 266 വിക്കറ്റുകളും ഏകദിനത്തില്‍ ഏഴു വിക്കറ്റുകളുമാണ് സമ്പാദ്യം.