ഇന്ത്യക്കെതിരായ ആദ്യ ടി-ട്വന്റി മത്സരത്തിൽ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റൺസ് നേടി. ശ്രേയാസ് അയ്യരാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 67 റൺസാണ് നേടിയത് . ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 3 വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആർച്ചറുടെ പന്തിൽ ലോകേഷ് രാഹുൽ (1) പ്ലെയ്ഡ് ഓൺ ആയി മടങ്ങിയപ്പോൾ സ്കോർബോർഡിൽ 2 റൺസ്. ഒരു റൺ കൂടി സ്കോർബോർഡിലെത്തുമ്പോൾ വിരാട് കോലിയും (0) മടങ്ങി.
കൂറ്റൻ ഷോട്ടിനു ശ്രമിച്ച കോലിയെ ആദിൽ റഷീദിൻ്റെ പന്തിൽ ക്രിസ് ജോർഡൻ പിടികൂടി. പവർ പ്ലേയിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലായിരുന്നു.