ബോളിവുഡ് നടൻ മനോജ് ബാജ്പയിക്ക് കൊറോണ പോസിറ്റീവ്. കനു ബെഹൽ സംവിധാനം ചെയ്യുന്ന ഡെസ്പാച്ച് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് താരത്തിന് കൊറോണ പോസിറ്റീവ് ആയത്.നിലവിൽ അദ്ദേഹം വീട്ടിൽ ക്വാറന്റൈനിലാണ്.
കഴിഞ്ഞ മാസം ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംവിധായകന് കൊറോണ പോസിറ്റീവ് ആയത്. തുടർന്നാണ് താരത്തിന് കൊറോണ ബാധിച്ചത്.താരം ചികിത്സയിലാണെന്നും ആരോഗ്യത്തിൽ പുരോഗതി ഉണ്ടെന്നും ആണ് വിവരം.വീട്ടിൽ ആണെങ്കിലും താരം എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്.നിലവിൽ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ചിത്രം ഇൻവെസ്റിഗേറ്റിന് ത്രില്ലറാണ്.