ചെന്നൈ :തമിഴ്നാട്ടിൽ ഡി എം കെ സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിൽ .174 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കുക .അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഡി എം കെ .
മൂന്നാം തവണയും കൊളത്തൂർ മണ്ഡലത്തിൽ നിന്നും തന്നെയാണ് സ്റ്റാലിൻ ജനവിധി തേടുക .ചെന്നൈ ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിൻ മത്സരിക്കും .
സ്റ്റാലിന് എതിരെ ഖുശ്ബുവിനെ ഇറക്കാനുള്ള തീരുമാനം മാറ്റി .കരുണാനിധിയെ താഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന് കമൽഹാസന്റെ വാക്കുകൾ ഡി എം കെ പ്രചാരണ ആയുധമാക്കി .