എല്‍ഡിഎഫ് സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി നടന് ഹരീഷ് പേരടി. രണ്ടാം തരം പൗരനായി ജീവിക്കാനാകില്ല, നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് എന്തിന് സര്‍ക്കാറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നാടകമേളയായ ഐടിഎഫ്ഒകെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം.. ലാല്‍സലാം…