ഡെറാഡൂണ്‍ :ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് രാജിവെച്ചു .രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ രാജി. 2017 -ലാണ് ഇദ്ദേഹം മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രാജി. ധന് സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവില്‍ ഉന്നത വിദ്യാഭാസ മന്ത്രിയാണ് ഇദ്ദേഹം. പാര്‍ട്ടിക്ക് ഉള്ളിലെ പ്രശ്നമാണ് രാജിക്ക് കാരണമെന്നും ഒറ്റകെട്ടായി എടുത്ത തീരുമാനമാണ് രാജിയെന്നും ത്രിവേന്ദ്ര പറഞ്ഞു.