ഐഎസ്എൽ മുംബൈ സിറ്റി എഫ്സിയുടെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമി ഫൈനലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് നിലവിലെ ചമ്പന്യന്മാരായ എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് 7.30 ക്കാണ് സെമി. ഫൈനൽ മത്സരം നടക്കുന്നത് ശനിയാഴ്ചയാണ്. നേരത്തെ എഫ് സി ഗോവയെ രണ്ടാം പാദ സെമിയിൽ ഷൂട്ട് ഔട്ടിൽ വീഴ്ത്തിയാണ് മുംബൈ സിറ്റി എഫ് സി യുടെ ഫൈനലിലേക്കുള്ള പ്രവേശനം. ഷൂട്ടൗട്ടിൽ 6-5 നാണ് മുംബൈ വിജയം നേടിയത്.
ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. കിരീടം നിലനിർത്താനാണ് എ ടി കെ മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ആദ്യ ഐഎസ്എൽ ഫൈനലാണ് നോർത്ത് ഈസ്റ്റ് യുനെറ്റഡിന്റെ ലക്ഷ്യം. എടികെയെ മറികടന്നാൽ ഐ എസ് എൽ ഫൈനലിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ എന്ന നേട്ടം ഖാലിദ് ജമീലിനു ലഭിക്കും. കാസ കമാറ, ലൂയിസ് മച്ചാഡോ, ഫെഡെറിക്കോ ഗാലഗോ, ഇഡ്രിസാ സില്ല, മലയാളി താരം വിപി സുഹൈർ എന്നിവരുടെ പ്രകടനമാകും ഇതിൽ നിർണായകമാകുക.
കഴിഞ്ഞ 6 സീസണിടെ മൂന്ന് തവണ ചാമ്പ്യമാരായ ടീമാണ് എടികെ .റോയ് കൃഷ്ണ, മൺവീർ സിംഗ്, പ്രീതം കോട്ടാൽ, ടിരി പ്രണോയ് ഹർദ്വാൽ, ലെന്നി റോഡ്രിഗസ്, മാഴ്സലിനോ , ഡേവിഡ് വില്ലംസ് എന്നിവരാണ് എടികെയുടെ ശക്തരായ കളിക്കാരുടെ നിരയിലുള്ളത്.