ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്കത്തിനൊരുങ്ങി അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി (എഐഎംഐഎം). ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയുമായി ഒവൈസിയുടെ പാര്‍ട്ടി ധാരണയായി.
മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി ആകെയുള്ള 234 മണ്ഡലങ്ങളില്‍ മജ്ലിസ് പാര്‍ട്ടി മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ തീരുമാനമായി. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്ന് സീറ്റുകളിലാണ് മജ്ലിസ് പാര്‍ട്ടി മത്സരിക്കുക. ഒവൈസിയുടെ പാര്‍ട്ടിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് ദിനകരന് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കി.
നേരത്തെ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന 20 സീറ്റുകളുടെ പട്ടിക എഐഎംഐഎം തമിഴ്നാട് ഘടകം ഒവൈസിക്ക് കൈമാറിയിരുന്നു.
തമിഴ്നാട്ടില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.