മസ്കത്ത്: ഒമാനില്‍ 449 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 144404 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1594 ആയി ഉയര്‍ന്നു.
ഇതുവരെ 134684 പേര് രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 219 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 76 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.