തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര ,സാഹിത്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് 25000 രൂപയും, ശില്പം, പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്. മികച്ച തിരക്കഥാകൃത്തിന് 15000രൂപ, ശില്പം, പ്രശസ്തി പത്രവും എന്നിവയാണ് ലഭിക്കുന്ന ചലച്ചിത്ര പുരസ്കാരങ്ങൾ. 2020 ഇൽ സെൻസർചെയ്ത സിനിമകളാണ് പുരസ്കാരത്തിന് അർഹമാകുന്നത്. ഡിവിഡി, ബ്ലു റേഡിസ്ക്ക്, പെൻഡ്രൈവ് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് അപേക്ഷക്കായി അയക്കേണ്ടത്.
2020 ഇൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവൽ പുരസ്കാരത്തിന് പരിഗണിക്കുക. 20000രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്. നോവലുകളുടെ മൂന്ന് കോപ്പികൾ അയക്കേണ്ടതാണ്. 2020ൽ മലയാളത്തിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് ചെറുകഥാ പുരസ്കാരത്തിന് പരിഗണിക്കുക 15000രൂപയും, ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചെറുകഥയുടെ മൂന്ന് കോപ്പികളാണ് അപേക്ഷക്കായി അയക്കേണ്ടത്.
സംവിധായകൻ, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറിയ ബയോഡേറ്റയും ഒരു ഫോട്ടോയും അയക്കേണ്ടതാണ്. അയച്ചുകിട്ടുന്ന രചനകളോ സിനിമയോ തിരിച്ചയക്കുന്നതല്ല. 2021 ഏപ്രിൽ 10 നു മുൻപായി അപേക്ഷകൾ അയക്കണം. പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി, പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്, വിജയ ശ്രീ, 1(3)സി എസ് എം നഗർ, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. സംശയങ്ങൾക്ക് 9544053111 ഈ നമ്പറിൽ ബന്ധപെടുക.