നടൻ സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഇടം പിടിച്ച താരമാണ് റിയ ചക്രവർത്തി. ജയിലിൽ നിന്ന് തിരികെ എത്തി മാസങ്ങൾക്ക് ശേഷമാണ് റിയ അമ്മയുടെ കയ്യിൽ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആണ് അമ്മയുടെ കയ്യും പിടിച്ചുള്ള ഫോട്ടോ റിയ ഷെയർ ചെയ്തിരിക്കുന്നത്.
”ഹാപ്പി വിമൻസ് ഡേ ടു അസ്….അമ്മയും ഞാനും…എന്നെന്നും ഒന്നിച്ച്…എന്റെ ശക്തി, എന്റെ വിശ്വാസം, എന്റെ കരുത്ത്- എന്റെ അമ്മ”, എന്നാണ് കുറിച്ചാണ് റിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 27 നാണ് റിയ ഇൻസ്റ്റാഗ്രാമിൽ അവസാനമായി പങ്കുവെച്ചത്.സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം റിയയുടെ അച്ഛനെ ആളുകൾ വളയുന്ന ദൃശ്യങ്ങളാണ് റിയ പങ്കുവെച്ചത്.
കേസിൽ റിയ അടക്കം 33 പേർക്കെതിരെയാണ് നർകോട്ടിക്സ് കണ്ട്രോൾ ബ്യുറോ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. റിയയുടെ സഹോദരന്റെ പേരും കുറ്റപത്രത്തിലുണ്ട്.