പേരക്ക പോഷക ഗുണത്തില്‍ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. എന്നാല്‍, പേരയിലകള്ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. ഇതില്‍ നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്റ്ററോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തിളപ്പിച്ച വെള്ളത്തില്‍ പേര ഇല ഇട്ടു കുടിക്കുന്നതും ഉത്തമമാണ്. കൂടാതെ അതിസാരത്തിനു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവര്‍ത്തനം പേരയിലയിലെ ആന്റി ഓക്സിഡന്റുകള്‍ മന്ദീഭവിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ പേരയില ചേര്‍ത്ത് തയ്യാറാക്കുന്ന ചായ ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാര പ്രദമാണ്. പേരയില ചായയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പേരയുടെ തളിരില എടുത്ത് ഒരു കപ്പു ചൂടു വെള്ളത്തിലിട്ട് പത്തു മിനിറ്റു വയ്ക്കുക. പേരയില ഊറ്റിയെടുത്ത ശേഷം ഇത് ഉപയോഗിച്ച് സാധാരണ രീതിയില്‍ ചായയുണ്ടാക്കുക. ഇതു ദിവസവും വെറും വയറ്റില്‍ കുടിയ്ക്കുന്നത് നല്ലതാണ്. പ്രമേഹമടക്കമുള്ള നിരവധി രോഗങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ് പേരയില ചായ. രക്തത്തിലെ ഗ്ലൂക്കോസ് അളവു നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇത് ഏറെ നല്ലതാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ നിയന്ത്രിയ്ക്കുന്ന ഒന്നാണ് പേരയില ചായ.
ഇതിലൂടെ കൊഴുപ്പു കാരണം ഉണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിയ്ക്കാം. ബിപി കുറയ്ക്കാനും പേരയില ചായ ഏറെ നല്ലതാണ്. പൂജ്യം കലോറിയായതിനാല് ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ടോക്സിനുകള്‍ പുറന്തള്ളുന്നതിനാല് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ് ഈ ചായ. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ചര്‍മത്തിന്റെ നിറം കൂട്ടാനും പേരയില നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും വയറ്റിലെ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും പേരയില ഉത്തമമാണ്.
അതേസമയം, പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിലും പേരയില കേമന്‍ തന്നെ. പ്രമേഹം നിയന്ത്രിക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങള്‍ എന്നിവയകറ്റാന്‍ പേരയുടെ ഒന്നോ രണ്ടോ തളിരിലകള്‍ വായിലിട്ടു ചവച്ചാല്‍ മതിയാകും.
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.പേരക്കയില് വിറ്റാമിന്‍ എ ധാരാളമുണ്ട്. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്. പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും.