രണ്ടാഴ്ചക്കുള്ളിൽ രണ്ടാം സ്വർണം നേടി വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്. റോമിൽ നടന്ന മാറ്റിയ പെല്ലിക്കോൻ റാങ്കിങ് സീരീസ് ഫൈനലിൽ ആണ് വിനേഷ് ജയം നേടിയത്. കാനഡയുടെ ഡയാന വിക്കറിനെ തോൽപിച്ചാണ് ജയം.
53 കിലോഗ്രാം കിരീട പോരാട്ടത്തിൽ 4-0 വിനേഷ് ഡയാനയെ പരാജയപ്പെടുത്തി. ലോക മൂന്നാം റാങ്കുകാരിയായി മത്സരത്തിനെത്തിയ വിനേഷ് തകർപ്പൻ പ്രകടനത്തിലൂടെ 14 പോയിന്റ് നേടി ലോക ഒന്നാം സ്ഥാനത്ത് എത്തി.