അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്കോര്‍ ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365
ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ജൂണില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍.
ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായിരുന്നത്. അതേ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റും ശേഷം അഹമ്മദാബില്‍ നടന്ന രണ്ട് ടെസ്റ്റുകളും ഇന്ത്യ ജയിക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ് ഈ ടെസ്റ്റിലും നിര്‍ണായകമായത്. അഞ്ച് വിക്കറ്റ് വീതം നേടിയ അക്സര്‍ പട്ടേലും ആര് അശ്വിനും ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുകയായിരുന്നു.
ഇംഗ്ളണ്ടിനായി രണ്ടാം ഇന്നിംഗ്സിൽ ടാൻ ലോറൻസ് മാത്രമേ ബേധപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. 95 ബോളിൽ 50 റൺസാണ് ഡാൻ സ്വന്തമാക്കിയത്.
ഇംഗ്ളണ്ട് നിരയിൽ 4 ബാറ്റ്സ്മാൻ മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചു.
ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്ഡേഴ്സന് മൂന്നു വിക്കറ്റ് നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഋഷഭ് പന്ത് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. അശ്വിനാണ് പരമ്പരയുടെ താരം. 32 വിക്കറ്റുകളും 189 റൺസുമാണ് അശ്വിൻ ഈ പരമ്പരയിൽ നേടിയത്.
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ വിജയിച്ചതോടെ ഇന്ത്യ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് സ്വന്തമാക്കിയാണ് കോലിയും സംഘവും ഒന്നാം സ്ഥാനത്തെത്തിയത്.
നിലവില്‍ ഇന്ത്യയ്ക്ക് 122 പോയന്റാണുള്ളത്. 118 പോയന്റുള്ള ന്യൂസീലന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. 113 പോയന്റുമായി ഓസ്ട്രേലിയയാണ് മൂന്നാമത്. 105 പോയന്റുമായി ഇംഗ്ലണ്ട് നാലാമതും 90 പോയന്റുകളുമായി പാകിസ്താന് അഞ്ചാം സ്ഥാനത്തും തുടരുന്നു.
റ് രാജ്യങ്ങളുമായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ 12 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി. ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വി വഴങ്ങി. 520 പോയന്റുകള്‍ നേടി 72.2 ശതമാനം വിജയത്തോടെ പട്ടികയില്‍ ഒന്നാമതായി ഫൈനലില്‍ കയറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഫൈനലിലെ എതിരാളികളായ ന്യൂസീലന്‍ഡിന് 420 പോയന്റുകളാണുള്ളത്. അഞ്ചുപരമ്പരകളില് നിന്നും ഏഴുവിജയങ്ങളും നാല് തോല്‍വികളും ടീം നേടി. 70 ശതമാനം വിജയമാണ് കിവീസിനുള്ളത്.