കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 87 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27,312 ആയി. 25,828 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1,242 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,126 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.