ബഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാഖിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാര്‍പാപ്പ എത്തിയത്. പിന്നീട്ഇറാഖ് ഷിയാ ആത്മീയാചാര്യന് ആയത്തുല്ല അലി അല്‍ സിസ്താനിയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യം ഇരുവരും ഓര്‍മ്മിപ്പിച്ചു. യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഇറാഖില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മുസ്ലീം ജനതയോട് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും ആവശ്യപ്പെട്ടു. ഇറാഖിലെ ക്രിസ്ത്യന്‍ സമുദായത്തെ സംരക്ഷിക്കാന്‍ മത അധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അലി അല്‍ സിസ്താനി പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും. മൊസൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ചയോടെ മാര്‍പാപ്പ മടങ്ങും.