കൊൽക്കത്ത :പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു .ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന 39 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത് .
നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ടാണ് സ്ഥാനാർഥി പട്ടിക .മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ആര് സ്ഥാനാർഥി ആകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല .മമതയ്ക്ക് എതിരെ ഉചിതമായ സ്ഥാനാർഥിയെ തേടുകയാണ് .സൂര്യകാന്ത മിശ്ര ഇത്തവണ മത്സരത്തിന് ഇല്ല .
യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകാൻ വേണ്ടിയാണ് പാർട്ടി തീരുമാനമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൂടിയായ സൂര്യകാന്ത മിശ്ര അറിയിച്ചു .