ന്യൂ ഡല്‍ഹി: രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. അസമിലെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അതേസമയം, സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രിയങ്ക ഉറപ്പ് നല്കി.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി അസം കോണ്‍ഗ്രസ് രംഗത്തെത്തി. സുഷ്മിത ദേവ് പാര്‍ട്ടി വിടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങളായിട്ടുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.