മുംബൈ :ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപെട്ടു ലഹരിമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു .സുശാന്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ കാമുകിയും നടിയുമായ റിയ മുഖ്യപങ്ക് വഹിച്ചുഎവെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കുറ്റപത്രത്തിൽ പറയുന്നു .
ദീപിക പദുകോൺ ,ശ്രദ്ധ കപൂർ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട് .33 പേർക്ക് എതിരെയാണ് കുറ്റപത്രം .കുറ്റപത്രത്തിനു ഒപ്പം ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട് .ദീപിക പദുകോൺ, ശ്രദ്ധ കപൂർ എന്നിവർക്ക് എതിരെയുള്ള ആരോപണങ്ങളും അവരുടെ മൊഴികളുമാണ് കുറ്റപത്രത്തിൽ ഉള്ളത് .